Publish Date : March 19, 2025
ഇല്ലിക്കൽ കല്ല് കോട്ടയം ജില്ലയിലെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. ഇല്ലിക്കൽ കല്ലിന്റെ പ്രധാന കാഴ്ച ഇല്ലിക്കൽ കുന്നുകളെ മറച്ചുകൊണ്ട് വന്നു പോകുന്ന മൂടൽമഞ്ഞാണ്.
കോട്ടയം ജില്ലയിലെ പ്രശസ്തമായ ഒരു ടൂറിസം കേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇല്ലിക്കൽ കല്ല് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം നാലായിരത്തിനു മുകളിൽ അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ പാറകൾ ചേർന്ന ഇല്ലിക്കൽ കല്ലിന്റെ ഉയരം കൂടിയ കല്ലിനെ കുടക്കല്ലെന്നും അതിനോട് ചേർന്ന് സർപ്പാകൃതിയിൽ ഉള്ള കല്ലിനെ കൂനൻ കല്ല് എന്നും വിളിക്കുന്നു. ഇവക്കിടയിലുള്ള വീതി കുറഞ്ഞു താഴ്ചകൂടിയ ഭാഗത്തെ നരകപാലം എന്ന് വിളിക്കുന്നു.
ഇല്ലിക്കൽ കല്ലിന് ഏകദേശം 2 കിലോമീറ്റർ താഴെയായി വാഹനം പാർക്ക് ചെയ്ത് വാഹനത്തിനുള്ള പാർക്കിങ് ഫീസും, പ്രവേശന ഫീസും , മുകളിലേക്ക് ഉള്ള ജീപ്പ് സർവീസിൽ പോകണമെങ്കിൽ അതിനുള്ള ഫീസും നൽകി ഇല്ലിക്കൽ കല്ലിലേക്ക് എത്താവുന്നതാണ്. ഇവിടെ പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപയും പ്രായമായവർക്ക് 10 രൂപയുമാണ്. മുകളിലേക്കും താഴേക്കും ജീപ്പിൽ പോയി വരുന്നതിന് 39 രൂപയാണ് ഒരാൾക്ക് ഫീസ്. പാർക്കിങ് ഫീസുകൾ ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്ക് 13 രൂപയും, കാർ ജീപ്പ് വാഹനങ്ങൾക്ക് 26 രൂപയും മറ്റ് വാഹനങ്ങൾക്ക് 65 രൂപയുമാണ്. ഇവിടെ തന്നെ ചെറിയ രീതിയിൽ ഭക്ഷണ സാധനങ്ങളും മറ്റും ലഭിക്കുന്ന കടകളുമുണ്ട്.
ഇവിടെ നിന്നുള്ള 2 കിലോമീറ്റർ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ ജീപ്പിലോ കാൽനടയായോ ചുറ്റുമുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ചു ഇല്ലിക്കൽ കല്ലിന്റെ പ്രധാന വ്യൂ പോയിന്റിലേക്ക് എത്താവുന്നതാണ്. വ്യൂ പോയിന്റിന്റെ 400 മീറ്ററോളം താഴെ വരെ മാത്രമാണ് ജീപ്പ് എത്തുക. ഇവിടെയും അത്യാവശ്യം കടകൾ ലഭ്യമാണ്. ഇവിടെ നിന്നും വ്യൂ പോയിന്റിലേക്ക് നടന്ന് വേണം കയറുവാൻ. കുത്തനെയുള്ള പൊട്ടി പൊളിഞ്ഞ മുകളിലേക്ക് ഉള്ള വഴിയിൽ കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും മുകളിൽ എത്തി കഴിയുമ്പോൾ ഇല്ലിക്കൽ കല്ലിന്റെയും ചുറ്റുമുള്ള മലനിരകളുടെയും ഭംഗി നല്ല രീതിയിൽ ആസ്വദിക്കാവുന്നതാണ്. ഇല്ലിക്കൽ മലകളെ മറച്ചുകൊണ്ട് മാറി മാറി വന്നു പോയി നിൽക്കുന്ന കോടമഞ്ഞാണ് ഇല്ലിക്കൽ കല്ലിന്റെ പ്രധാന കാഴ്ച. ചെറിയ മഴയുള്ളപ്പോളാണ് ഇല്ലിക്കൽ കല്ല് സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. ഇടിയും മിന്നലും ഉള്ള സാഹചര്യങ്ങളിലും ഉച്ച സമയങ്ങളിലും ഇല്ലിക്കൽ കല്ല് സന്ദർശനം ഒഴിവാക്കുക.
Illikkal Kallu is a famous tourist destination in Kottayam district. Illikkal Kallu has become a favorite destination for tourists in a very short time. Illikkal Kallu is located at an altitude of about four thousand feet above sea level. The tallest stone of Illikkal Kallu, which is made up of three large rocks, is called Kudakallu, and the serpentine stone next to it is called Kunan Kallu. The narrower part between them is called Narakapalam. You can reach Illikkal Kallu by parking your vehicle about 2 km below Illikkal Kallu and paying the parking fee, entry fee, and the fee for taking the jeep service uphill. The entry fee here is Rs. 20 per person and Rs. 10 for senior citizens. The fee for going up and down in a jeep is Rs. 39 per person. Parking fees are Rs. 13 for two-wheelers and three-wheelers, Rs. 26 for car-jeep vehicles, and Rs. 65 for other vehicles. There are also small shops selling food and other items here.
From here, you can reach the main view point of Illikal Kallu by jeep or on foot, enjoying the beauty of the surrounding mountains. The jeep reaches only about 400 meters below the view point. Essential shops are available here too. From here, you have to walk to the view point. Handrails have been installed on the steep, broken path uphill. Once you reach the top, you can enjoy the beauty of Illikal Kallu and the surrounding mountains. The main sight of Illikal Kallu is the mist that comes and goes, hiding the Illikal Hills. It is best to visit Illikal Kallu during light rain. Avoid visiting Illikal Kallu during thunderstorms and during the afternoon.
Written by: Jobin Ovelil
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാവുക. യാത്രകൾ മനോഹരവും ആയാസരഹിതവും ആക്കുക.